റയൽ മാഡ്രിഡിന്റെ പ്രീസീസൺ ജൂലൈ 5 മുതൽ

20210604 114831
Credit: Twitter
- Advertisement -

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ ആദ്യവാരം ആരംഭിക്കും. നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരാഴ്ച നേരത്തെ ആകും ഇത്തവണ ക്യാമ്പ് ആരംഭിക്കുക. പുതിയ പരിശീലകൻ ആഞ്ചലോട്ടിയാണ് ക്യാമ്പ് നേരത്തെ ആക്കാൻ നിർദ്ദേശം നൽകിയത്. കോപ അമേരിക്കയിലും യൂറോ കപ്പിലും പങ്കെടുക്കാത്ത എല്ലാവരും ജൂലൈ 5നേക്ക് മാഡ്രിഡിൽ എത്തണം.

പ്രീസീസൺ ആരംഭിക്കും മുമ്പ് റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗുകൾ പൂർത്തിയാക്കാണം എന്നും ആഞ്ചലോട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കോപ അമേരിക്കയിലും യൊറോ കപ്പിലും പങ്കെടുക്കിന്നവർക്ക് ഒരാഴ്ച അധികം വിശ്രമം ലഭിക്കും. ഇത്തവണ സ്പെയിനിൽ തന്നെ പ്രീസീസൺ നടത്താൻ ആണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്.

Advertisement