ഇന്ന് മാഡ്രിഡ് ഡാർബി, ലാലിഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരം

Zinedine Zidane Diego Simeone Real Madrid Atletico Madrid Champions League Rzu2x5xafuao1teyqkull3d36
- Advertisement -

ഇന്ന് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ ഡാർബി നടക്കുമ്പോൾ അങ്ങ് സ്പെയിനിൽ മാഡ്രിഡ് ഡാർബിയും നടക്കും. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട മത്സരങ്ങളിൽ ഒന്നായ മാഡ്രിഡ് ഡാർബിയിൽ റയലും അത്ലറ്റിക്കോ മാഡ്രിഡും കൊമ്പു കോർക്കും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. ലാലിഗ കിരീട പോരാട്ടത്തിൽ ഈ മത്സരഫലം നിർണായകമാകും.

ഇന്ന് റയൽ മാഡ്രിഡ് വിജയിക്കുക ആണെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള വ്യത്യാസം വെറും 2 പോയിന്റായി കുറയും. അത് അത്ലറ്റിക്കോ മാഡ്രിഡിനെ വലിയ സമ്മർദ്ദത്തിലാക്കും. ലീഗിൽ അവസാന അഞ്ചു മത്സരങ്ങളിൽ രണ്ടെണ്ണം മാതം വിജയിക്കാൻ ആയ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ അത്ര നല്ല ഫോമിൽ അല്ല.

റയൽ മാഡ്രിഡ് നിരയിൽ ഇന്ന് ബെൻസീമ തിരികെയെത്തും എന്നത് സിദാന്റെ ടീമിനെ ശക്തരാക്കും. എങ്കിലും ഇപ്പോഴും സിദാന്റെ പല പ്രമുഖ താരങ്ങളും പരിക്കേറ്റ് പുറത്ത് തന്നെയാണ്‌. ഇന്ന് രാത്രി 8.45നാണ് മത്സരം. കളി തത്സമയം ലാലിഗയുടെ ഫേസ്ബുക്ക് പേജിൽ ലൈവ് കാണാം.

Advertisement