മാഡ്രിഡ് ഡെർബിക്ക് കളമൊരുങ്ങി

- Advertisement -

ഈ ലാ ലീഗ സീസണിലെ രണ്ടാം മാഡ്രിഡ് ഡെർബിയുടെ തീയ്യതി കുറിച്ചു. ഏപ്രിൽ 8 ഞായറാഴ്ചയാണ് മാഡ്രിഡ് ഡെർബി നടക്കുക. അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഉള്ളതിനാലാണ് ഏപ്രിൽ എട്ടിന് ഡെർബി നടത്തേണ്ടി വന്നത്. മാഡ്രിഡിൽ നിന്നുള്ള ലാ ലീഗയിലെ കരുത്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നത് കാണാൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്. വാണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഡെർബി ഗോൾ രഹിതമായ സമനിലയിലായിരുന്നു പിരിഞ്ഞത്.

മാഡ്രിഡ് ഡെർബിയുടെ ചരിത്രം ഒരു നൂറ്റാണ്ടോളം പടർന്നു കിടക്കുന്നതാണ്. പിന്നീടിങ്ങോട്ട് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവുമധികം വിജയം നേടിയത് റയൽ മാഡ്രിഡാണ്(109). 55 തവണ ലോസ് ബ്ലാങ്കോസിനെ തറപറ്റിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചു. 21 ഗോളുകളുമായി മാഡ്രിഡ് ഡെർബിയിലെ ടോപ്പ് സ്‌കോറർ റയലിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement