നികുതി വെട്ടിപ്പ് വിവാദത്തിൽ ലുക്കാ മോഡ്രിച്ചും

- Advertisement -

റയൽ മാഡ്രിഡിന്റെ മറ്റൊരു താരം കൂടി നികുതി വെട്ടിപ്പ് വിവാദത്തിൽ. ഇത്തവണ ലുക്കാ മോഡ്രിച്ചിനാണ്‌ അധികൃതരുടെ പിടി വീണിരിക്കുന്നത്. ക്രൊയേഷ്യൻ താരം 2013 2014 വർഷങ്ങളിലായി എട്ടു ലക്ഷം യൂറോ നികുതിപ്പണം വെട്ടിച്ചെന്നാണ് കേസ്. മോഡ്രിച്ചിന്റെ ഭാര്യക്കെതിരെയും നികുതി വെട്ടിപ്പിനു കേസ് എടുത്തിട്ടുണ്ട്. അഞ്ചു വർഷം മുൻപാണ് ടോട്ടൻഹാം ഹോട്ട്സ്പർസിന്റെ മിഡ് ഫീൽഡറായ മോഡ്രിച്ച് റയൽ മാഡ്രിഡിൽ എത്തുന്നത്. നികുതി വെട്ടിച്ചതിന്റെ പേരിൽ  സഹതാരം മാഴ്‌സെല്ലോ പിഴയൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് 32 കാരനായ ക്രൊയേഷ്യൻ ക്യാപ്റ്റനെതിരെ കേസ് എടുത്തത്.

നികുതി വെട്ടിപ്പ് വിവാദത്തിൽ കുടുങ്ങുന്ന ആദ്യ താരമല്ല മോഡ്രിച്ച്. കഴിഞ്ഞ വർഷം സൂപ്പർ താരം ലയണൽ മെസിയും പിതാവും നികുതി വെട്ടിപ്പ് കേസിൽ കുട്ടകക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. മെസിക്ക് പുറമെ ക്രിസ്റ്റിയാനോ റൊണാൾഡോ, ഡി മരിയ, ഫാൽക്കാവോ എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ ഹോസെ മൗറീഞ്ഞ്യോയും നികുതി വെട്ടിപ്പ് വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement