Site icon Fanport

സെർജി റൊബേർട്ടോയ്ക്ക് ബാഴ്സലോണയിൽ പുതിയ കരാർ

ടീം ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റോബർട്ടോയ്ക്ക് ബാഴ്സലോണയിൽ പുതിയ കരാർ. 2024വരെയുള്ള ലരാർ ആണ് താരം ഒപ്പുവെച്ചത്. 400 മില്യൺ ആകും താരത്തിന്റെ ബൈ ഔട്ട് ക്ലോസ്. ഇന്നലെ ഒതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. നേരത്തെ ജനുവരിയിൽ ബാഴ്‌സയുടെ ആദ്യ ഓഫർ താരം തള്ളിക്കളഞ്ഞതായി വാർത്തകൾ വന്നിരുന്നു.

Sergi roberto

പുതിയ കരാർ പ്രകാരം പ്രകടന മികവ് അനുസരിച്ചാവും താരത്തിന്റെ സാലറിയുടെ വലിയൊരു ഭാഗം വരുന്നത്. സീസണിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും അവസാന കുറച്ച് ആഴ്ചകളായി സെർജി റൊബേർട്ടോ സ്ഥിരമായി ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. 17 വർഷത്തോളമായി താരം ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.

Exit mobile version