Site icon Fanport

ബാഴ്സലോണക്ക് വീണ്ടും കിരീടങ്ങൾ നേടാൻ സമയമായി: ലെവൻഡോസ്കി | Lewandowski keen to win titles

ബാഴ്സലോണക്ക് വീണ്ടും കിരീടങ്ങൾ നേടാൻ സമയമായി: ലെവൻഡോസ്കി

ബാഴ്സലോണക്ക് വീണ്ടും കിരീടങ്ങൾ വെട്ടിപ്പിടിക്കാനുള്ള സമയം ആയെന്ന് റോബർട് ലെവെന്റോവ്സ്കി. “ലാ ലീഗ വോൾഡി”ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്സ താരം. ടീം കിരീടങ്ങൾ നേടിയിട്ട് കുറച്ചായി. അതിന് അറുതി വരുത്താനുള്ള സമയമാണിത്. തങ്ങൾക്ക് കിരീടം ഉയർത്താൻ ആവുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നു. ലെവെന്റോവ്സ്കി പറഞ്ഞു.

ബാഴ്സലോണ

ബുണ്ടസ് ലീഗയിലെ തന്റെ സമയത്തെ കുറിച്ചും താരം സംസാരിച്ചു. ജർമനിയിൽ എല്ലാം ശരിയായ ദിശയിൽ ആയിരുന്നു. തനിക്കത് മികച്ചൊരു അനുഭവമായിരുന്നു. പക്ഷെ കരിയറിൽ ഒരിക്കലും ഒരു ലീഗിൽ മാത്രം കളിക്കുക എന്നായിരുന്നില്ല തന്റെ ലക്ഷ്യം. അടുത്തത് ലാ ലീഗ തന്നെ എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ലെവെന്റോവ്സ്കി പറഞ്ഞു.

“ബാഴ്സ തന്നെ ലക്ഷ്യമിടുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു, ഇതാണ് സമയം. തനിക്കും ബാഴ്സക്കും ഇതാണ് മികച്ച അവസരം.” ലെവെന്റോവ്സ്കി കൂട്ടിച്ചേർത്തു.

20220808 013929

ഇവടെ താൻ പൂർണ സന്തോഷവാനാണ്. എന്നാൽ തനിക്ക് മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയുന്നുണ്ട്. ആരാധകരേയും സന്തുഷ്ടരാക്കാൻ തങ്ങൾക്ക് സാധിക്കും എന്നാണ് കരുതുന്നതെന്നും ലെവെന്റോവ്സ്കി പറഞ്ഞു.

Story Highlight: Robert Lewandowski: “We’re gonna win titles, for sure.”

ബാഴ്സലോണ

ബാഴ്സലോണ യുവതാരം ജിറോണയിലേക്ക് | Marmol hopes to sign a new 4 year contract at Girona

Exit mobile version