16 മത്സരങ്ങൾക്ക് ശേഷം ലെവന്റെയ്ക്ക് ഒരു ജയം

- Advertisement -

അങ്ങനെ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ലെവന്റെ ഒരു മത്സരം ലാലിഗയിൽ ജയിച്ചു. ഇന്ന് എവേ മത്സരത്തിൽ ഗെറ്റാഫെയെ ആണ് ലെവന്റെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെവന്റെയുടെ ജയം. 79ആം മിനുട്ടിൽ കൊകെ ആണ് ലെവന്റെയുടെ വിജയം ഗോൾ നേടിയത്. ചുവപ്പ് കാർഡ് കാരണം അവസാന 10 മിനുട്ട് 10 പേരുമായാണ് ലെവാന്റെ കളിച്ചത്. എന്നിട്ടും ഗെറ്റാഫയ്ക്ക് സമനില കണ്ടെത്താൻ ആയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement