സ്റ്റേഡിയം നിറച്ച് ആരാധകർ, സീസൺ ടിക്കറ്റ് ഫ്രീയായി നൽകി സ്പാനിഷ് ക്ലബ്ബ്

സ്റ്റേഡിയം നിറച്ച് ആരാധകർ. നന്ദി സൂചകമായി സീസൺ ടിക്കറ്റ് നൽകി ലാ ലീഗ്‌ ക്ലബ്ബായ ലെവന്റെ. കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും കാണാൻ സ്റ്റേഡിയത്തിൽ എത്തിയ 14,610 ലെവന്റെ ആരാധകർക്കാണ് സീസൺ ടിക്കറ്റ് സൗജന്യമായി നൽകിയത്. സ്പാനിഷ് ക്ലബിന്റെ അപ്രതീക്ഷിതമായ ഈ നീക്കം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ 17 ആം സ്ഥാനത്താണ് ലെവന്റെ കളിയവസാനിപ്പിച്ചത്. സ്‌പെയിനിലെ വലയൻസിയയിലുള്ള ലെവന്റെ നൂറു വർഷത്തിലേറെ ഫുട്ബോൾ പാരമ്പര്യമുള്ള ഫുട്ബോൾ ക്ലബ്ബാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി സ്‌പെയിനിലെ ഒന്നാം ഡിവിഷനായ ലാ ലീഗയിൽ തന്നെയാണ് ലെവന്റെ.