റയൽ ബെറ്റിസിനെ അവരുടെ തട്ടകത്തിൽ തകർത്ത് ലെവന്റെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ 2018-19 സീസണിലെ ആദ്യ വിജയം ലെവന്റെയ്ക്ക്. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെയാണ് ലെവന്റെ തോൽപ്പിച്ചത്. റയൽ ബെറ്റിസിന്റെ ഹോമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെവന്റെ ജയിച്ചത്. 37ആം മിനുട്ടിൽ റോഗർ ആണ് ലെവന്റെയുടെ ഗോൾ പട്ടിക തുറന്നത്. ലാലിഗയിലെ ഈ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയിലാണ് കളിയിലെ ബാക്കി രണ്ടു ഗോളുകൾ പിറന്നത്. ജോസെ മൊറാലസ് ആണ് രണ്ട് ഗോളുകളും നേടിയത്. 54ആം മിനുട്ടിലും 90ആം മിനുട്ടിലുനായിരുന്നു മൊറാലസിന്റെ ഗോളുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial