ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

- Advertisement -

ലാ ലീഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി. റയൽ മയ്യോർക്കകെതിരായ വമ്പൻ ജയത്തിലെ ഹാട്രിക്കാണ് മെസ്സിയെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. ഇതോട് കൂടി ലാ ലീഗയിൽ 35 ഹാട്രിക്കുകളുമായാണ് റോണാൾഡോയുടെ ഹാട്രിക്ക് നേട്ടം മെസ്സി പഴങ്കഥയാക്കിയത്.

34 ഹാട്രിക്കുകളാണ് ലാ ലീഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്. ബാലൻ ദെ ഓർ നേട്ടത്തിൽ റൊണാൾഡോയെ മറികടന്നതിന് പിന്നാലെയാണ് മെസ്സിയുടെ ഈ നേട്ടം. ഈ സീസണിൽ ലാ ലീഗയിലെ മെസിയുടെ ഗോളുകളുടെ എണ്ണം 12 ആയി. റയലിന്റെ കെരീം ബെൻസിമയെ ഗോളുകളുടെ എണ്ണത്തിൽ മറികടക്കാനും മെസ്സിക്കായി. എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുമ്പോൾ ഇരു ടീമുകളും മികച്ച ഫോമിലാണ്. ഇന്നത്തെ ജയത്തോട് കൂടി ലാ ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതാണ് ബാഴ്സലോണ.

Advertisement