സിദാൻ വന്നിട്ടും രക്ഷയില്ല, വീണ്ടും ജയമില്ലാതെ റയൽ മാഡ്രിഡ്

- Advertisement -

സിദാന്റെ വരവും റയൽ മാഡ്രിഡിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. ഒരു മത്സരത്തിൽ ഊടെ വിജയിക്കാൻ ആവാതെ മടങ്ങുകയാണ് റയൽ മാഡ്രിഡ് ഇന്ന്. ഇന്ന് ലാലിഗയിൽ ലെഗനെസ് ആണ് മാഡ്രിഡിനെ സമനിലയിൽ തളച്ചത്. 1-1 എന്നായിരുന്നു സ്കോർ. ആദ്യ പകുതിയിൽ ജോണതാൻ സിൽവയിലൂടെ ലെഗനെസ് ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ ഒരു ബെൻസീമ ഗോളാണ് റയലിന്റെ മറ്റൊരു നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ബെൻസീമയുടെ അവസാന 12 മത്സരങ്ങൾക്ക് ഇടയിലെ 11ആം ഗോളായിരുന്നു ഇത്. ഈ ഗോളിനപ്പുറം വിജയ ഗോൾ നേടാൻ റയലിനായില്ല. അവസാന മൂന്നു മത്സരങ്ങൾക്ക് ഇടയിൽ റയലിന്റെ വിജയമില്ലാത്ത രണ്ടാം മത്സരമാണിത്. ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് അടുക്കാമെന്ന റയലിന്റെ ആഗ്രഹവും ഇതോടെ നടക്കാതെ ആയി. 32 മത്സരളിൽ നിന്ന് 61 പോയന്റാണ് ഇപ്പോൾ റയലിന് ഉള്ളത്.

Advertisement