“എത്ര ലീഗ് കിരീടം ബാഴ്സലോണക്ക് ഉണ്ട് എന്നത് എണ്ണി നോക്കു” – സിദാൻ,

ബാഴ്സലോണ ലീഗിൽ അടുത്ത കാലത്ത് മാത്രം നന്നായി കളിക്കാൻ തുടങ്ങിയവർ ആണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ബാഴ്സലോണയാണ് ലീഗിൽ മികച്ച ടീം എന്ന് പറഞ്ഞാൽ ബാഴ്സലോണയുടെ ലീഗ് കിരീടങ്ങൾ എണ്ണാൻ താൻ പറയും എന്ന് സിദാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും ലീഗ് കിരീടങ്ങളുടെ എണ്ണത്തിൽ റയൽ മാഡ്രിഡ് ബഹുദൂരം മുന്നിലാണ്. സിദാൻ ഓർമ്മിപ്പിച്ചു.

റയൽ മാഡ്രിഡിനാണ് ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ സ്വന്തമായുള്ളത്. ഇപ്പോൾ ബാഴ്സലോണയ്ക്ക് 25 ലാലിഗ കിരീടവും റയൽ മാഡ്രിഡിന് 33 കിരീടവും ആണ് ഉള്ളത്. അവസാന കുറച്ചു കാലത്തെ പ്രകടനം വെച്ച് റയൽ മാഡ്രിഡിനെ വിലയിരുത്തണ്ട എന്നും സിദാൻ പറഞ്ഞു‌. അടുത്ത സീസണിൽ ലീഗ് കിരീടത്തിലാകും റയൽ മാഡ്രിഡിന്റെ പ്രധാന ശ്രദ്ധ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version