ഗ്രീസ്മാന്റെ ഇരട്ട ഗോളിൽ അത്ലറ്റികോ

- Advertisement -

ല ലീഗയിൽ കിരീട പ്രതീക്ഷകൾ അസ്ഥാനത്തായെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തണം , അതിനു അവർക് ഇനി വരുന്ന കളികളിൽ നിന്ന് പറ്റാവുന്നത്ര പോയിന്റുകൾ നേടണം എന്ന അവസ്ഥയിൽ മുന്നിൽ പെട്ട വലൻസിയയെ അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് വിട്ടു.

പന്തടക്കത്തിൽ നേരിയ ആതിപത്യം നിലനിർത്തിയതൊഴിച്ചാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും അത്ലറ്റികോക്ക്‌ വെല്ലുവിളി ഉയർത്താൻ വാലൻസിയാക്കയില്ല, അത്ലറ്റിക്കോ ആവട്ടെ ഗ്രീസ്മാനും , കൊക്കെയും ഗമെയ്‌റോയും അടക്കമുള്ള ആക്രമണ നിര തിളങ്ങിയപ്പോൾ അനായാസമായാണ് ജയത്തിലേക്കെത്തിയത്‍.

സീസണിൽ ദയനീയ പ്രകടനം തുടരുന്ന വലൻസിയ മാഡ്രിഡിന്റെ കോട്ടയിലെ പ്രതിരോധം തകർക്കാനുള്ള ആത്മവിശ്വാസമൊന്നുമായല്ല കളത്തിലിറങ്ങിയത് , ഒൻപതാം മിനുട്ടിൽ തന്നെ അന്റോണിയോ ഗ്രീസ്മാന്റെ ഗോളിൽ മുന്നിലെത്തിയ അത്ലറ്റിക്കോ പിന്നീട് രണ്ടാം പകുതിയിൽ ഗമായ്റോയിലൂടെ ലീഡ് ഉയർത്തി. 83 ആം മിനുട്ടിൽ ഗ്രീസ്മാൻ മത്സരത്തിൽ തന്റെ രണ്ടാം ഗോളും നേടിയതോടെ വലൻസിയയുടെ പതനം പൂർത്തിയായി. വലൻസിയ നിരയിൽ സിമോൺ സാസ ഒഴികെ ആർക്കും തന്നെ കാര്യമായ പ്രകടനം നടത്താനായില്ല.

 

26 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് നിലവിൽ നാലാം സ്ഥാനത്താണ് , പക്ഷെ അത്രതന്നെ മത്സരങ്ങളിൽ നിന്ന് 48 പോയിന്റുള്ള റയൽ സൊസീഡാഡ് അത്ലറ്റികോയുടെ ചാമ്പ്യൻസ് ലീഗ് സ്പോട്ട് പ്രതീക്ഷകൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
വലൻസിയയാവട്ടെ വെറും 29 പോയിന്റുമായി 13 ആം സ്ഥാനത്താണ്.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സ്പോർട്ടിങ് ഗിയോൺ എതിരില്ലാത്ത ഒരു ഗോളിന് ഡീപോർട്ടീവോയെയും, ലാസ് പാൽമാസ് 5 -2 എന്ന സ്കോറിന് ഒസാസുനയെയും തോൽപിച്ചു.

Advertisement