ലാലിഗ സീസൺ നടന്നില്ല എങ്കിൽ ഇപ്പോൾ ഉള്ള ആദ്യ നാലു സ്ഥാനക്കാർ ചാമ്പ്യൻസ് ലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ സീസൺ പുനരാരംഭിച്ച് സീസൺ പൂർത്തിയാക്കണം എന്നും തന്നെയാണ് ലാലിഗ അധികൃതർ ആഗ്രഹിക്കുന്നത്. എന്നാൽ അഥവാ സീസൺ നടന്നില്ല എങ്കിൽ എന്തു ചെയ്യണം എന്നും പകരം പദ്ധതി ലാലിഗ ഇടുന്നുണ്ട്. ഇപ്പോൾ ലീഗിൽ എങ്ങനെയാണോ ടേബിൾ നില അതനുസരിച്ച് നീങ്ങാൻ ആണ് ലാലിഗയുടെ ആലോചന. കിരീടം സീസൺ നടന്നില്ല എങ്കിൽ ആർക്കും നൽകിയേക്കില്ല.

പക്ഷെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇപ്പോൾ ഉള്ള നില വെച്ച് കണക്കാക്കും. ഇപ്പോൾ ആദ്യ നാലു സ്ഥാനങ്ങളിൽ ഉള്ളവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കട്ടെ എന്നാണ് ലാലിഗ പദ്ധതി ഇടുന്നത്. ഇതിന് ക്ലബുകൾ കൂടെ അംഗീകരിക്കേണ്ടതുണ്ട്. ഇപ്പോൾ ബാഴ്സലോണ, റയൽ മാഡ്രിഡ്, സെവിയ്യ, റിയൽ സോസിഡാഡ് എന്നിവരാണ് ആദ്യ നാലിൽ ഉള്ളത്. ഇവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. അഞ്ചും ആറും സ്ഥാനത്തുള്ള ഗെറ്റഫെയും അത്ലറ്റിക്കോ മാഡ്രിഡും യൂറോപ്പ ലീഗിലേക്കും പോകും.

കോല ഡെൽ റേ ഫൈനൽ നടന്നില്ല എങ്കിൽ ടേബിളിലെ സ്ഥാനം നോക്കി അത്ലറ്റിക്കോ ബിൽബാവോയും യൂറോപ്പ ലീഗിൽ എത്തും. എന്നാൽ ഇപ്പോഴും ലാലിഗയുടെ പ്രഥമ പരിഗണന സീസൺ പൂർത്തിയാക്കാൻ തന്നെയാണ്.