കാത്തിരിപ്പിന് അവസാനം, ലാലിഗ ഇന്ന് മുതൽ!!

- Advertisement -

നീണ്ട മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ലാലിഗ തിരികെ എത്തിയിരിക്കുകയാണ്. ഇന്ന് സെവിയ്യ ഡാർബിയോടെ ആയിരിക്കും ലാലിഗ സീസൺ പുനരാരംഭിക്കുന്നത്. റയൽ ബെറ്റിസും സെവിയ്യെയും തമ്മിലുള്ള ഡാർബി ആരാധകർ ഇല്ലാ എങ്കിലും മുഴുവൻ ലാലിഗ ആരാധകർക്കും ആവേശം നൽകുന്നത് മത്സരമായിരിക്കും. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് സെവിയ്യ. ബെറ്റിസ് 12ആം സ്ഥാനത്തുമാണ്. എങ്കിലും ഇരു ടീമുകളും കളത്തിൽ തുല്യരാണ്.

ഇന്ന് രാത്രി 01.30നാണ് മത്സരം നടക്കുന്നത്. കളി ലാലിഗയുടെ ഒഫീഷ്യൽ വഴി തത്സമയം കാണാം. ഇന്ത്യയിൽ ഒരു ചാനലിലും ലാലിഗ ടെലികാസ്റ്റ് ചെയ്യുന്നില്ല. ലാലിഗയിലെ വമ്പന്മാരും വരുന്ന ദിവസങ്ങളിൽ കളത്തിൽ ഇറങ്ങും. ജൂൺ 13നാകും ബാഴ്സലോണ കളത്തിൽ ഇറങ്ങുക. മയ്യോർക ആകും മെസ്സിയുടെ ടീമിന്റെ എതിരാളികൾ. ജൂൺ 14ന് ഐബറിനെതിരെ ആകും റയലിന്റെ ആദ്യ മത്സരം. ജൂൺ 14ന് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്ക് ബിൽബാവോയെയും നേരിടും. ഇനി ലാലിഗയിൽ 11 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്.

Advertisement