
ഈ മാച്ച് വീക്കിലെ ഏറ്റവും മികച്ച മത്സരം ലാലിഗയിലെ ഇന്ന് വൈകുന്നേരം നടന്ന പോരാട്ടമാണെന്നു പറയാം. റയൽ ബെറ്റിസും റയസ് സോസിഡാഡും നേർക്കുനേർ വന്ന മത്സരത്തിൽ പിറന്നത് എട്ടു ഗോളുകൾ. എന്നിട്ടും സമനില തെറ്റിയില്ല. ഫുൾ ടൈം വിസിൽ വരുമ്പോൾ സ്കോർ 4-4.
മൂന്ന് തവണ ലീഡെടുത്തിട്ടും റയൽ ബെറ്റിസിന് മൂന്നു പോയന്റ് നൽകാൻ സോസിഡാഡിന്റെ പോരാട്ട വീര്യം സമ്മതിച്ചില്ല. ആറാം മിനുട്ടിലാണ് ആതിഥേയരായ സോസിഡാഡ് ആദ്യം ലീഡ് വഴങ്ങുന്നത്. എന്നാൽ ഏഴു മിനുട്ടിനകം തന്നെ സോസിഡാഡ് സമനില കണ്ടെത്തി. 46ആം മിനുട്ടിൽ വീണ്ടും ബെറ്റിസ് ലീഡെടുത്തപ്പോൾ ഗോൾ മടക്കാൻ 11 മിനുട്ടേ വേണ്ടി വന്നുള്ളൂ.
ബെറ്റിസിന്റെ നാലാം ഗോൾ പിറന്നത് 84ആം മിനുട്ടിൽ ആയിരുന്നു. 85ആം മിനുട്ടിൽ തന്നെ തിരിച്ചടിച്ച് ആതിഥേയർ 4-4 സമനില പിടിച്ചു. 7 മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി ലാലിഗയിൽ നാലാം സ്ഥാനത്താണ് ബെറ്റിസ് ഇപ്പോൾ. 10 പോയന്റുമായി സോസിഡാഡ് എട്ടാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial