Site icon Fanport

ലാലിഗ പുനരാരംഭിച്ചാൽ എല്ലാ ദിവസവും മത്സരങ്ങൾ

ലാലിഗ ജൂൺ 12ന് തന്നെ ആരംഭിക്കും എന്ന് ലാലിഗ പ്രസിഡന്റ് തെബാസ്. ലാലിഗയിലെ മുഴുവൻ താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും കൊറോണ പരിശോധന പൂർത്തിയായി. അതിൽ ആകെ 8 പേർക്ക് മാത്രമെ പോസിറ്റീവ് ആയുള്ളൂ എന്ന് തെബാസ് പറഞ്ഞു. ഇതിൽ അഞ്ച് പേർ മാത്രമേ താരങ്ങളായുള്ളൂ. ഇത് തങ്ങൾ പ്രതീക്ഷതിനേക്കാൾ ഏറെ കുറവാണ് എന്ന് തെബാസ് പറഞ്ഞു.

ജൂൺ 12ന് കളി പുനരാരംഭിച്ചാൽ വ്യത്യസ്ഥമായ രീതിയിലാണ് ലാലിഗ മത്സര ക്രമം ഉണ്ടാവുക എന്ന് തെബാസ് പറഞ്ഞു. ആരാധകർ ഇല്ലാത്തത് കൊണ്ട് തന്നെ മുഴുവൻ മത്സരങ്ങളും തത്സമയം കാണാൻ പറ്റുന്ന വിധത്തിലായിരിക്കും നടക്കുക എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ലാലിഗ തുടങ്ങിയാൽ എല്ലാ ദിവസവും മത്സരങ്ങൾ ഉണ്ടാകും എന്നും തെബാസ് പറഞ്ഞു.

Exit mobile version