ജിറോണയെ തകർത്ത് സെവില്ല

ലാലിഗയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിറോണയെ സെവില്ല തകർത്തു. ഗോൾ കീപ്പർ സെർജിയോ റിക്കോയുടെ തകർപ്പൻ പെർഫോമൻസാണ് സെവില്ലയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു പെനാൽറ്റി സേവ് ചെയ്ത റിക്കോ രണ്ടാം പകുതിയിൽ കളിയെ പൂർണമായും സെവില്ലയുടെ വരുതിയിലാക്കി. പാബ്ലോ സറബിയായാണ് സെവില്ലയ്ക്ക് വേണ്ടി ഗോൾ അടിച്ചത്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സെവില്ലയ്ക്ക് വേണ്ടി പാബ്ലോ അക്കൗണ്ട് തുറക്കുന്നത്. ശക്തമായി എതിർത്ത് നില്ക്കാൻ കാറ്റലൻ ക്ലബ് ശ്രമിച്ചെങ്കിലും അന്തിമ വിജയം സെവില്ലയ്ക്ക് ഒപ്പമായിരുന്നു. ഈ വിജയത്തോടു കൂടി വില്ല റയലിന് ഒരു പോയന്റ് പിന്നിലായി ആറാമതാണ് സെവില്ലയുടെ സ്ഥാനം. കോപ്പ ഡെൽ റേ ഫൈനലിൽ കടന്ന സെവില്ലയ്ക്ക് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എതിരാളികൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial