ജയവുമായി റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു സെവിയ്യ!

സ്പാനിഷ് ലാ ലീഗയിൽ പതിനാലാം സ്ഥാനത്തുള്ള എൽചെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ചു ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡും ആയുള്ള പോയിന്റ് വ്യത്യാസം 3 പോയിന്റുകൾ ആയി സെവിയ്യ കുറച്ചു. മത്സരത്തിൽ സെവിയ്യ ആധിപത്യം ആണ് കാണാൻ ആയത് എങ്കിലും രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ വന്നത്.

എഴുപതാം മിനിറ്റിൽ അർജന്റീന താരം പാപു ഗോമസ് ആണ് അവർക്ക് നിർണായക മുൻതൂക്കം നൽകിയത്. തുടർന്ന് 5 മിനിറ്റിനകം റാഫ മിർ ഹെഡറിലൂടെ അവരുടെ ജയം ഉറപ്പിച്ച ഗോൾ കൂടി നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നു ലോണിൽ എത്തിയ ആന്റണി മാർഷ്യലിന്റെ ക്രോസിൽ നിന്നായിരുന്നു റാഫ മിറിന്റെ ഗോൾ. ഇന്ന് വിയ്യറയലിനെ നേരിടുന്ന റയലിന് സെവിയ്യയുടെ ജയം ചെറിയ സമ്മർദം നൽകിയേക്കും.