ലാലിഗയിൽ കളിക്കുന്ന ആദ്യ സൗദി അറേബ്യൻ താരമായി ഫഹദ്

- Advertisement -

ലാലിഗയിൽ അരങ്ങേറുന്ന ആദ്യ സൗദി അറേബ്യൻ സ്വദേശിയായി ഫഹദ് അൽ മുവല്ലദ്. ഇന്നലെ ലെവന്റെയ്ക്ക് വേണ്ടിയാണ് ഫഹദ് ലാലിഗയിൽ അരങ്ങേറ്റം കുറിച്ചത്. ലെഗനെസിനെതിരായ മത്സരത്തിൽ 80ആം മിനുട്ടിൽ പകരക്കാരനായി എത്തിയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. മത്സരം 3-0 എന്ന സ്കോറിന് ലെവന്റെ വിജയിച്ചു.

ലോകകപ്പിന് ഒരുങ്ങാനായി 9 താരങ്ങളെ നേരത്തെ സൗദി അറേബ്യ ലാലിഗയിലേക്ക് അയച്ചതായിരുന്നു. എന്നാൽ ആ 9 താരങ്ങളിൽ ആദ്യമായാണ് ഒരു താരത്തിന് കളിക്കാൻ അവസരം ലഭിക്കുന്നത്. 23കാരനായ ഫഹദ് അൽ ഇത്തിഹാദ് ക്ലബിന്റെ താരമാണ്. സൗദി അറേബ്യയ്ക്കു വേണ്ടി 40ൽ അധികം മത്സരം കളിച്ചിട്ടുള്ള താരം 10 ഗോളുകളും രാജ്യത്തിന്റെ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement