ലാലിഗയിൽ ടീം സ്വന്തമാക്കി ബ്രസീൽ ഇതിഹാസം റൊണാൾഡോ

ലാലിഗയിൽ ഇനി ബ്രസീൽ ഇതിഹാസം റൊണാൾഡോയ്ക്ക് സ്വന്തമായി ടീം. ലാലിഗ ക്ലബായ റയൽ വല്ലഡോലിഡിന്റെ ഉടമസ്താവകാശമാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കിയ റൊണാൾഡോ ആണ് ഇനി ക്ലബിന്റെ പ്രധാന ഉടമ. ഏകദേശം 25 മില്യണോളം ഉള്ള കരാറിനാണ് റൊണാൾഡോ ക്ലബ് വാങ്ങിയത്.

ആരോഗ്യ പ്രശ്നങ്ങൾ കാരണം വിശ്രമത്തിലായിരുന്ന റൊണാൾഡോ ഇന്ന് ഷെയർ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ക്ലബിന്റെ പ്രസിഡന്റായും ഇനി റൊണാൾഡോ മാറും. ഇപ്പോൾ ക്ലബിന്റെ പ്രസിഡന്റ് ആയിട്ടുള്ള കാർലോസ് സുവാരസും റൊണാൾഡോയെ സഹായിക്കാനായി ഉണ്ടാകും.

Previous articleഏഷ്യ കപ്പ് ടീമില്‍ നിന്ന് ദവലത് സദ്രാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍
Next articleവിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കുക്ക്, ഓവലിലേത് അവസാന ടെസ്റ്റ്