സൂപ്പർ കപ്പിൽ മാറ്റമില്ല; ബാഴ്സക്ക് തിരിച്ചടി

- Advertisement -

സ്പാനിഷ് സൂപ്പർ കപ് ഫൈനലിന്റെ തിയ്യതിയിൽ മാറ്റില്ലെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബസ്. ഈ വര്ഷത്തെ സൂപ്പർ കപ് ഫൈനൽ ഓഗസ്റ്റ് 5നും 12നും നടത്താൻ ആണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സൂപ്പർ കപ് ഫൈനലിന്റെ തൊട്ടു മുൻപ് സാൻ ഫ്രാന്സിസ്കോയിൽ ബാഴ്സലോണക്ക് എസി മിലാനുമായി സൗഹദ മത്സരത്തിൽ പങ്കെടുക്കേണ്ടതുണ്ട്, ആയതിനാൽ സൂപ്പർ കപ് ഫൈനൽ തിയ്യതി മാറ്റണം എന്ന് ബാഴ്സലോണ അപേക്ഷിക്കുകയായിരുന്നു.

“ലാലിഗ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആണ്, അതിലെ തിയ്യതികൾ ടിഷ്യു പേപ്പർ മാറ്റുന്നത് പോലെ തോന്നുന്നത് പോലെ മാറ്റാൻ കഴിയില്ല. സൂപ്പർ കപ് ഫൈനൽ നിശ്ചയിച്ച ദിവസം തന്നെ നടക്കും” – തെബസ് പറഞ്ഞു.

സൂപ്പർ കപ് തിയ്യതിയിൽ മാറ്റം ഇല്ലെങ്കിൽ പ്രീസീസൺ ബാഴ്സലോണക്ക് നേരത്തെ അവസാനിപ്പിക്കുകയോ മത്സര തിയ്യതികളിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement