ലാലിഗ വിട്ട് പ്രീമിയർ ലീഗിലേക്ക് പോകുമെന്ന വാർത്തകർ തള്ളി റയൽ മാഡ്രിഡ്

20210814 150139

സ്പാനിഷ് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. റയൽ മാഡ്രിഡ് ലാലിഗയുമായി ഉടക്കി ലാലിഗ വിടുകയാണെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടു മാറും എന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും റയൽ മാഡ്രിഡ് സ്പെയിനിൽ ലാലിഗയിൽ തന്നെ തുടരും എന്നും ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഈ വാർത്തകൾ റയൽ മാഡ്രിഡിനെ ശല്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രമുള്ളതാണെന്നും ക്ലബ് പറഞ്ഞു.

ലാലിഗയുടെ വേതന ബില്ലിനെയും സി വി സി കരാറിനെയും എതിർക്കുന്ന റയൽ മാഡ്രിഡ് ഇതിൽ പ്രതിഷേധിച്ച് ലാലിഗ വിടും എന്നായിരുന്നു വാർത്തകൾ. എന്തായാലും റയൽ മാഡ്രിഡിന്റെ ഔദ്യോഗിക പ്രസ്താവൻ തൽക്കാലം റയൽ ആരാധകർക്ക് സമാധാനം നൽകും. എന്നാൽ റയൽ മാഡ്രിഡും ബാഴ്സലോണയും ലാലിഗയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അനിശ്ചിതാവസ്ഥ തുടരാൻ കാരണമാകും.

Previous articleഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങള്‍ ഐപിഎലിന് കളിക്കുമെന്ന് ഉറപ്പുമായി ബോര്‍ഡുകള്‍
Next articleഅമദ് ദിയാലോയെ തേടി ക്രിസ്റ്റൽ പാലസ് ഉൾപ്പെടെയുള്ള ക്ലബുകൾ