സീസൺ അവസാനിച്ചില്ല എങ്കിൽ ബാഴ്സലോണക്ക് കിരീടം നൽകില്ല

- Advertisement -

സീസൺ അവസാനിക്കാതെ ലാലിഗയിൽ ആർക്കും കിരീടം നൽകില്ല എന്ന് സ്പാനിഷ് എഫ് എ പ്രസിഡന്റ് ലുയിസ് റുബിയാലസ്. സീസൺ ഇനി നടന്നില്ല എങ്കിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്ന ടീമായ ബാഴ്സലോണക്ക് കിരീടം നൽകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ലുയിസ്. സീസൺ അവസാനിക്കാതെ ആർക്കും കിരീടം നൽകുന്നത് ശരിയായ രീതി ആയിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 30 വരെ ലീഗ് തീർക്കാൻ ഇപ്പോൾ സമയം ഉണ്ട്. അതിനു മുമ്പ് സീസൺ തീർക്കാൻ ആയാൽ മാത്രമെ ആരെയേലും വിജയികളായി പ്രഖ്യാപിക്കാൻ ആകു എന്നും ലുയിസ് പറഞ്ഞു. കൊറൊണ കാരണം അനിശ്ചിത കാലത്തേക്ക് സ്പെയിനിൽ മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ.

Advertisement