Site icon Fanport

“വ്യാഴാഴ്ച ലാലിഗ കിരീടം ഉയർത്തണം” – റാമോസ്

ലാലിഗ കിരീടം വ്യാഴാഴ്ച തന്നെ ഉയർത്തണം എന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. വ്യാഴാഴ്ച രാത്രി വിയ്യാറയലിനെ ആണ് റയൽ മാഡ്രിഡിന് നേരിടാൻ ഉള്ളത്. ആ മത്സരം വിജയിച്ചാൽ റയലിന് ലാലിഗ കിരീടം സ്വന്തമാക്കാം. ഇന്നലെ ഗ്രാനഡയെ തോൽപ്പിച്ചതോടെ ഇനി രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റ് മാത്രമേ റയലിന് കിരീടം നേടാൻ വേണ്ടതുള്ളൂ.

വ്യാഴാഴ്ച തന്നെ കിരീടം നേടാൻ ആണ് റയൽ ആഗ്രഹിക്കുന്നത് എന്ന് റാമോസ് പറഞ്ഞു. ഇപ്പോഴും റയൽ മാഡ്രിഡ് ഒരു കിരീടവും നേടിയിട്ടില്ല. എങ്കിലും ടീമിലെ എല്ലാ താരങ്ങളിലും കിരീടം നേടാൻ ഉള്ള ഊർജ്ജവും ആവേശവും ഉണ്ട്. റാമോസ് പറഞ്ഞു. ലീഗ് പുനരാരംഭിക്കുമ്പോൾ ഒരു ലക്ഷ്യം മാത്രമേ ടീമിന് ഉണ്ടായിരുന്നുള്ളൂ. എല്ലാ മത്സരങ്ങക്കും വിജയിക്കുക എന്നത്. അതിലേക്കാണ് റയൽ എത്തുന്നത് എന്നും റാമോസ് പറഞ്ഞു. ഗ്രാൻഡയുടെ ഹോമിൽ വന്ന് ഇത്തവണ ജയിക്കാൻ വലിയ ക്ലബുകൾക്കായ ബാഴ്സലോണക്കോ അത്ലറ്റിക്കോ മാഡ്രിഡിനോ ആയിട്ടില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Exit mobile version