ലാലിഗ ജൂൺ 8ന് പുനരാരംഭിക്കാം

- Advertisement -

ലാലിഗ പ്രതീക്ഷിച്ചതിനും നേരത്തെ പുനരാരംഭിക്കാൻ ആകും. ലാലിഗ ജൂൺ 8ന് പുനരാരംഭിക്കാം എന്ന് സ്പാനിഷ് ഗവൺമെന്റ് ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ജൂൺ 20ന് ലീഗ് പുനരാരംഭിക്കാൻ ആയിരുന്നു ലാലിഗയുടെ ആലോചിച്ചിരുന്നത്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആണ് ലലിഗ പുനരാരംഭിക്കാൻ അനുമതി നൽകിയത്.

ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനത്തോടെ ഉദ്ദേശിച്ചതിലും നേരത്തെ സീസൺ പുനരാരംഭിക്കാൻ ആണ് ലാലിഗ ഇപ്പോൾ ശ്രമിക്കുന്നത്. ജൂലൈ 20ന് മുമ്പ് തന്നെ ലീഗ് പുനരാരംഭിക്കുന്ന തലത്തിൽ പുതിയ ഫിക്സ്ചർ ലാലിഗ താമസിയാതെ പുറത്തിറക്കും. ഇനി ലാലിഗയിൽ 11 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. പുനരാരംഭിച്ചാൽ 5 ആഴ്ച കൊണ്ട് ഈ 11 റൗണ്ട് തീർക്കാൻ ആകും എന്നാണ് ലാലിഗ പ്രതീക്ഷിക്കുന്നത്. ലാലിഗയിൽ ഇപ്പോൾ ടീമുകൾ എല്ലാം സംഘമായി പരിശീലനം നടത്തുന്നുണ്ട്.

Advertisement