Site icon Fanport

അമേരിക്കയിലെ ലാലിഗ, ആദ്യ മത്സരം ബാഴ്സലോണയും ജിറോണയും തമ്മിൽ

അമേരിക്കയിൽ ലാലിഗ മത്സരങ്ങൾ കളിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആദ്യ നടക്കുന്ന മത്സരം ബാഴ്സലോണയുടേതാകും എന്ന് സൂചന. ജനുവരിയിൽ നടക്കാനിരിക്കുന്ന ബാഴ്സലോണ ജിറോണ മത്സരമാണ് ലാലിഗ കമ്മിറ്റി അമേരിക്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലാലിഗയ്ക്ക് കൂടുതൽ രാജ്യങ്ങളിൽ ശ്രദ്ധ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലാലിഗ മത്സരങ്ങൾ അമേരിക്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചത്.

ഈ തീരുമാനത്തിനെതിരെ കളിക്കാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെയും മറികടന്ന് ഇതുനായി മുന്നോട്ട് പോകാനാണ് ലാലിഗയുടെ തീരുമാനം. കാറ്റലോണിയൻ ടീമുകളുടെ മത്സരം അമേരിക്കയിൽ നടത്തുന്നതിൽ നാട്ടുകാരായ ആരാധകരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

Exit mobile version