Site icon Fanport

അമേരിക്കയിൽ ലാലിഗ മത്സരം കളിക്കില്ല എന്ന് ബാഴ്സലോണ

അമേരിക്കയിൽ ലാലിഗ മത്സരങ്ങൾ കളിക്കാനുള്ള ലീഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ബാഴ്സലോണയും രംഗത്ത്. ബാഴ്സലോണ ആയിരുന്നു മിയാമിയിൽ വെച്ച് നടക്കേണ്ട ലാലിഗ മത്സരത്തിൽ ജിറോണയ്ക്ക് എതിരെ ഇറങ്ങേണ്ടത്. എന്നാൽ ഇന്ന് ഔദ്യീഗികമായി ബാഴ്സലോണ തന്നെ തങ്ങൾ അമേരിക്കയിൽ വെച്ച് ലാലിഗ കളിക്കില്ല എന്ന് അറിയിച്ചു.

ജനുവരിയിൽ നടത്താൻ തീരുമാനിച്ച ബാഴ്സലോണ ജിറോണ മത്സരം ഇതോടെ സ്പെയിനിൽ തന്നെ നടക്കും എന്ന് ഏതാണ്ട് ഉറപ്പായി. താരങ്ങളും ക്ലബുജളും എന്തിന് സ്പാനിഷ് പ്രധാന മന്ത്രി വരെ അമേരിക്കയിൽ കളിക്കുന്നതിന് എതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. വർഷത്തിൽ ഒരു ലാലിഗ മത്സരം അമേരിക്കയിൽ നടത്താനായിരുന്നു ലാലിഗയുടെ തീരുമാനം. ആ തീരുമനത്തിന് ഇതോടെ തിരശ്ശീല വീഴുമെന്നാണ് കരുതുന്നത്.

Exit mobile version