Site icon Fanport

ലാലിഗ പുതിയ ഫിക്സ്ചറുകൾ ഉടൻ

ലാലിഗ പുനരാരംഭിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ എല്ലാവരെയും അറിയിക്കും എന്ന് ലാലിഗ പ്രസിഡന്റ് തെബാസ് അറിയിച്ചു. ലാലിഗയുടെ പുതുക്കിയ ഫിക്സ്ചറുകൾ അടക്കം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പുറത്തു വരും. ഇനി പന്ത്രണ്ടു റൗണ്ട് മത്സരങ്ങൾ ആണ് ലാലിഗയിൽ ബാക്കിയുള്ളത്. ആഴ്ചയിൽ ഒരു ടീമിന് രണ്ട് മത്സരങ്ങൾ എന്ന രീതിയിൽ ആയിരിക്കും ഫിക്സ്ചറുകൾ ഉണ്ടാവുക.

ലാലിഗ എന്തായാലും പൂർത്തിയാക്കണം എന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ക്ലബുകൾ എല്ലാം ഒരുപോലെ അംഗീകരിച്ചിരുന്നു. മെയ് 18ന് പരിശീലനം ആരംഭിക്കാനും ജൂൺ അവസാനം ലീഗ് തുടങ്ങാനുമാണ് ഇപ്പോൾ ലാലിഗ ആലോചിക്കുന്നത്.

Exit mobile version