
കാത്തിരിപ്പുകൾകൾക്ക് അവസാനമായി. നാളെ ലാ ലീഗയിലെ അടുത്ത സീസൺ മത്സരങ്ങൾ അറിയാം. ലാ ലീഗ ഫിക്സ്ച്ചർ തീരുമാനിക്കാനുള്ള ഡ്രോ നാളെ നടക്കുമെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വ്യാഴായ്ച്ച നടക്കാനിരുന്നതായിരുന്നു ഫിക്സ്ച്ചർ ഡ്രോ. എന്നാൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തലവനായ മരിയ വില്ലാർ അഴിമതി ആരോപണങ്ങളുടെ പേരിൽ പിടിയിലായതോടെ ഫിക്സ്ച്ചർ ഡ്രോ യുടെ കാര്യത്തെക്കുറിച്ച് അരക്ഷിതാവസ്ഥ കൈവരുകയായിരുന്നു.
29 വർഷമായി സ്പാനിഷ് ഫുട്ബാളിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് മരിയ വില്ലാർ. രണ്ടു മാസം മുൻപാണ് വില്ലാറിനെ വീണ്ടും സ്പാനിഷ് ഫുട്ബാളിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച്ച ഈ വരുന്ന സീസണിലെ ലാ ലിഗ മത്സരങ്ങളുടെ വിവരങ്ങൾ പുറത്ത് വിടാനിരിക്കെയാണ് സ്പാനിഷ് ഫുട്ബോളിനെ ഞെട്ടിച്ച ഈ സംഭവം. സ്പാനിഷ് ഹൈ കോർട്ടിന്റെ ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തിലാണ് വില്ലാർ പിടിയിലായത്. ഫിഫ, യുവേഫ എന്നിവയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് മരിയ വില്ലാർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial