Site icon Fanport

ലാലിഗ താരങ്ങൾക്ക് ഏപ്രിൽ 28 മുതൽ കൊറോണ പരിശോധന

ഫുട്ബോൾ കളത്തിലേക്ക് ലാലിഗ താരങ്ങൾ തിരികെ എത്തുന്നതിനു മുന്നോടിയായുള്ള കൊറോണ പരിശോധന അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ 28 മുതൽ ലാലിഗയിലെ എല്ലാ താരങ്ങളെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. ലാലിഗ ക്ലബുകൾക്ക് പരിശീലനം പുനരാരംഭിക്കാൻ ഗവണ്മെന്റും സ്പാനിഷ് എഫ് എയും അനുമതി നൽകിയതിനു പിന്നാലെ ആണ് ഈ നടപടി.

മൂന്ന് കൊറോണ ടെസ്റ്റുകൾ എല്ലാ താരങ്ങളും നടത്തേണ്ടതുണ്ട്. അതിൽ ആദ്യത്തെ ടെസ്റ്റാണ് ഏപ്രിൽ 28ന് തുടങ്ങുന്നത്. മെയ് ആദ്യ വാരമാകും ക്ലബുകൾ പരിശീലനം പുനരാരംഭിക്കുക.

താരങ്ങൾ ഒറ്റയ്ക്ക് ഉള്ള പരിശീലനമാകും ഈ പരിശോധന ഫലത്തിനു ശേഷം നടത്തുക. അതുകഴിഞ്ഞ് താരങ്ങൾ ഗ്രൂപ്പ് ഘട്ട പരിശീലനം നടത്തുന്നതിന് മുന്നോടിയായി രണ്ടാം ഘട്ട ടെസ്റ്റും നടത്തും. ലാലിഗ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുമ്പാകും അവസാന വട്ട കോവിഡ് 19 ടെസ്റ്റ് നടക്കുക.

Exit mobile version