ലാലിഗ താരങ്ങൾ കൊറോണ പരിശോധന പൂർത്തിയാക്കി

- Advertisement -

പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് ലീഗിലെ ക്ലബുകൾ കൊറോണ പരിശോധന പൂർത്തിയാക്കി. ക്ലബുകളിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും മറ്റു തൊഴിലാളികൾക്കുമാണ് ടെസ്റ്റ് നടത്തിയത്. അതാത് ടീമുകളുടെ ട്രെയിനിങ് ഗ്രൗണ്ടുകളിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്ത് ആയിരുന്നു ടെസ്റ്റുകൾ. സ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. ഇതിനു ശേഷം മാത്രമെ പരിശീലനം പുനരാരംഭിക്കുകയുള്ളൂ.

മുഴുവൻ താരങ്ങൾ അവസാന ഒരു മാസത്തിൽ അധികമായി വീട്ടിൽ തന്നെ കഴിയുകയാണ്. അതുകൊണ്ട് തന്നെ താരങ്ങൾ ഒക്കെ നെഗറ്റീവ് ആകും എന്നാണ് ക്ലബുകൾ പ്രതീക്ഷിക്കുന്നത്. മെസ്സി അടക്കം താരങ്ങളൊക്കെ മാസ്കും കയ്യുറകളും അണിഞ്ഞായിരുന്നു പരിശോധന കേന്ദ്രത്തിൽ എത്തിയ. താരങ്ങളൊക്കെ നെഗറ്റീവ് ആണെങ്കിൽ ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കാൻ അനുമതി ലഭിക്കും.

Advertisement