Site icon Fanport

ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു, ബാഴ്സയുടെ ആദ്യ മത്സരം മാറ്റി

ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. ഫ്രൈ ഡേ നൈറ്റ് കിക്കോഫിനായുള്ള ശ്രമം ഉപേക്ഷിച്ച് ലാ ലീഗ. ഈ സീസണിലെ ആദ്യ‌മത്സരം അത്ലെറ്റിക് ബിൽബാവോയും ബാഴ്സലോണയും തമ്മിലുള്ളതായിരുന്നു. ആഗസ്റ്റ് 16നു കിക്കോഫ് നടക്കാനിരിക്കെയാണ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയത്.

എവേ ഫാൻസിന് ഫ്രൈഡേ നൈറ്റ് കിക്കോഫ് ഏറെ പ്രയാസങ്ങൾ കഴിഞ്ഞ സീസണിൽ ഏർപ്പെടുത്തിയിരുന്നു‌. അതുകൊണ്ട് തന്നെ ബാഴ്സയുടെ ആദ്യ മത്സരം പുനക്രമീകരിക്കുകയായിരുന്നു. നിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി വീക്കെൻഡ് കിക്കോഫ് ആദ്യ മൂന്ന് മാച്ച് ഡേയിൽ ഉറപ്പാക്കാൻ ലാ ലീഗ തീരുമാനിക്കുകയായിരുന്നു. ഈ സീസണിൽ ലാ ലീഗ ആരംഭിക്കുക ആഗസ്റ്റ് 17നായിരിക്കും.

Exit mobile version