Site icon Fanport

ലാലിഗയിലും ബാഴ്സലോണക്ക് പരാജയം

യൂറോപ്പ കപ്പിൽ പരാജയപ്പെട്ട ക്ഷീണം മാറ്റാൻ ലാലിഗയിൽ ഇറങ്ങിയ ബാഴ്സലോണക്ക് ലീഗിലും പരാജയം. റിലഗേഷൻ സോണിൽ ഉള്ള അൽമേരിയ ആണ് ബാഴ്സലോണയെ ഇന്ന് പരാജയപ്പെടുത്തിയത്. അൽമേരിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം. 24ആം മിനുട്ടിൽ ടൗറെ ആണ് ബാഴ്സലോണ വലയിലേക ഗോൾ എത്തിച്ച് സാവിയെയും ടീമിനെയും ഞെട്ടിച്ചത്.

ബാഴ്സലോണ 23 02 27 01 00 05 921

ഈ ഗോളിൽ നിന്ന് തിരിച്ചുവരാൻ ബാഴ്സലോണക്ക് ആയില്ല. റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിൽ എത്താനുള്ള അവസരമാണ് ബാഴ്സലോണക്ക് ഇന്ന് നഷ്ടമായത്. 23 മത്സരങ്ങളിൽ 59 പോയിന്റുമായി ബാഴ്സലോണ ഇപ്പോഴും ഒന്നാമത് നിൽക്കുന്നു. അവർക്ക് ഇപ്പോഴും റയലിനെക്കാൾ ഏഴ് പോയിന്റ് അധികം ഉണ്ട്. അൽമേരിയ ഈ വിജയത്തോടെ റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. അവർ പതിനഞ്ചാം സ്ഥാനത്ത് എത്തി.

Exit mobile version