ലാലിഗയിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയം ഇല്ലാതെ ബാഴ്സലോണ

20201101 040234
- Advertisement -

ബാഴ്സലോണയുടെ കഷ്ടകാലം യുവന്റസിനെതിരായ ജയത്തോടെ അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി. ഒരിക്കൽ കൂടെ ലാലിഗയിൽ വിജയമില്ലാതെ കളി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ബാഴ്സലോണക്ക്. ഇന്ന് ലാലിഗയിൽ അലാവസിനെ നേരിട്ട ബാഴ്സലോണ സമനിലയിമായി തൃപ്തിപ്പെടേണ്ടി വന്നു. അതും 30 മിനുട്ടോളം 10 പേരുമായി കളിച്ച അലാവസിനെയാണ് ബാഴ്സക്ക് തോൽപ്പിക്കാൻ കഴിയാതെ പോയത്.

വളരെ മോശം ആദ്യ പകുതി ആയിരുന്നു ബാഴ്സലോണയിൽ നിന്ന് ഇന്ന് കണ്ടത്. 31ആം മിനുട്ടിൽ ബാഴ്സലോണ കീപ്പർ നെറ്റോയുടെ ഒരു അബദ്ധം ബാഴ്സലോണയെ പിറകിലാക്കുകയും ചെയ്തു. റിയോജയാണ് അലാവസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തി കളി മെച്ചപ്പെടുത്താൻ കോമാൻ ശ്രമിച്ചു. 62ആം മിനുട്ടിൽ അലാവാസ് താരം ചുവപ്പ് കണ്ട് പുറത്ത് പോയി.

ഇതിനു പിന്നാലെ 64ആം മിനുട്ടിൽ ഗ്രീസ്മൻ ബാഴ്സക്ക് സമനില നൽകി. 10 പേരു മാത്രം ആണ് എതിരായി ഉള്ളു എന്നത് കൊണ്ട് ബാഴ്സലോണ വിജയിക്കും എന്നാണ് എല്ലവരും കരുതിയത്. പക്ഷെ അത് നടന്നില്ല. ബാഴ്സ അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ഗോൾ പിറന്നില്ല. ലയണൽ മെസ്സി ഇന്നും ഗോൾ നേടാത്തത് ബാഴ്സയുടെ ആശങ്ക കൂട്ടും. പെനാൾട്ടികളിൽ നിന്ന് മാത്രമേ മെസ്സിക്ക് ഗോൾ നേടാൻ ആകുന്നുള്ളൂ എന്ന വിമർശനങ്ങളും ഉയർന്ന് തുടങ്ങി.

ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമുള്ള ബാഴ്സലോണ ഇപ്പോൾ 12ആം സ്ഥാനത്താണ് ഉള്ളത്. ഒന്നാമതുള്ള റയലിനേക്കാൾ എട്ട് പോയിന്റ് കുറവാണ് ബാഴ്സ്ക്കിപ്പോൾ.

Advertisement