ലാലിഗ ഏപ്രിൽ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക്

- Advertisement -

ലാലിഗയിലെ കഴിഞ്ഞ മാസത്തെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. കഴിഞ്ഞ മാസം ബാഴ്സയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിക്ക് അവാർഡ് വാങ്ങിക്കൊടുത്തത്. കഴിഞ്ഞ മാസം നാൽ മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ മെസ്സി നേടിയിരുന്നു. രണ്ട് ഹാട്രിക്കുകളിലൂടെ ആയിരുന്നു ആ‌ ഗോളുകൾ.

ലെഗനെസിനും ഡിപോർട്ടീവ ല കൊറോണയ്ക്കെതിരെയും ആയിരുന്നു മെസ്സിയുടെ ഹാട്രിക്കുകൾ. ബാഴ്സലോണയുടെ ലാലിഗ കിരീടം ഉറപ്പിക്കാനും മെസ്സിയുടെ പ്രകടനങ്ങൾക്കായി. ബാഴ്സയുടെ അടുത്ത ആഴ്ച നടക്കുന്ന സീസണിലെ അവസാന ലീഗ് മത്സരത്തിനു മുന്നോടിയായി അവാർഡ് മെസ്സിക്ക് സമ്മാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement