ഇന്ന് മുതൽ ലാലിഗയിൽ 14 പേർക്ക് ഒരുമിച്ച് പരിശീലനം നടത്താം

ലാലിഗയിൽ പരിശീലനത്തിൽ കൂടുതൽ ഇളവുകൾ. ഇന്ന് മുതൽ ലാലിഗ ക്ലബുകൾക്ക് 14 പേർ വീതമുള്ള ഗ്രൂപ്പുകളായി പരിശീലനം നടത്താം എന്ന് ലാലിഗ അധികൃതർ നിർദ്ദേശം നൽകി. അവസാന രണ്ടാഴ്ചകളായി ലാലിഗ ക്ലബുകൾ പരിശീലനം നടത്തുന്നുണ്ട്. ആദ്യ ആഴ്ച താരങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്ക്കും പിന്നാലെ ചെറും സംഘങ്ങളും ആയായിരുന്നു പരിശീലനം. ഇപ്പോൾ അത് 14 പേരുള്ള വലിയ സംഘങ്ങളാക്കി മാറ്റി.

ഇത് ടീമുകൾക്ക് താരങ്ങളെ മാച്ച് ഫിറ്റ്നെസിലേക്ക് ഉയർത്താൻ സഹായിക്കും. ഇനി ഒരാഴ്ച 14 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആയാകും പരിശീലനം. അതു കഴിഞ്ഞാൽ ടീമുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പരിശീലനം നടത്താൻ ആകും. ജൂൺ 11ന് ലാലിഗ പുനരാരംഭിക്കാൻ ആണ് ഇപ്പോൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version