റയൽ ബെറ്റിസിനെ വീഴ്ത്തി സെവിയ്യ ലാ ലീഗയിൽ റയലിന് തൊട്ടു പിന്നിൽ മൂന്നാമത്

20211108 035954

സ്പാനിഷ് ലാ ലീഗയിൽ ഡാർബിയിൽ സ്ഥിര വൈരികൾ ആയ ററയൽ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. ജയത്തോടെ ലീഗിൽ 12 കളികളിൽ റയൽ മാഡ്രിഡിന് തൊട്ടു പിറകിൽ മൂന്നാം സ്ഥാനത്ത് എത്താനും അവർക്ക് ആയി. നിലവിൽ ഇരു ക്ലബുകൾക്കും 27 പോയിന്റുകൾ ആണ് എങ്കിലും ഗോൾ വ്യത്യാസത്തിൽ റയൽ ആണ് മുന്നിൽ. ആദ്യ പകുതിയുടെ അവസാന നിമിഷം ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ബെറ്റിസ് 10 പേരായി ചുരുങ്ങിയിരുന്നു.

രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ 13 പാസുകൾ അടങ്ങിയ ഒരു നീക്കത്തിന് ഒടുവിൽ അർജന്റീന താരം ലൂക്കാസ് ഒക്കാമ്പോസ് നൽകിയ പാസിൽ നിന്നു ബുള്ളറ്റ് ഷോട്ടിലൂടെ അർജന്റീനയുടെ തന്നെ മാർക്കോസ് അകുന ആണ് സെവിയ്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 81 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ഹെക്ടർ ബെല്ലരിൻ സെൽഫ് ഗോൾ വഴങ്ങിയതോടെ ബെറ്റിസിന്റെ പരാജയം പൂർത്തിയാകുക ആയിരുന്നു. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് മുകളിൽ സെവിയ്യ മൂന്നാമത് ആയി ഉയർന്നപ്പോൾ അഞ്ചാം സ്ഥാനത്ത് ആണ് ബെറ്റിസ് ഇപ്പോൾ.

Previous articleജയവുമായി റയൽ സോസിദാഡ് ലാ ലീഗയിൽ ഒന്നാമത്
Next article“ബാഴ്സലോണയുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ പോന്ന താരങ്ങൾ അവർക്ക് ഒപ്പം ഉണ്ട്’ – ആഞ്ചലോട്ടി