ബാഴ്സലോണയ്ക്ക് ഗോൾ നിഷേധിച്ച റഫറി ലാ ലിഗയിലെ മികച്ച റഫറി

- Advertisement -

റയൽ ബെറ്റിസിനെതിരെയുള്ള നിർണായക ല ലിഗ മത്സരത്തിൽ ബാഴ്‌സിലോണയുടെ ഗോൾ നിഷേധിച്ച റഫറി ഹോസെ ഹെർണാഡസിന് ല ലീഗ 2016 – 17 ലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം. റഫറിമാരുടെ പോയിന്റിൽ 9.58 നേടിയാണ് ഹെർണാഡസ് ഒന്നാം സ്ഥാനത്തെത്തിയത്.  ജനുവരി 29 നു നടന്ന മത്സരത്തിൽ ബാഴ്‌സിലോണ അവസാന മിനുട്ടിൽ സോറസ് നേടിയ ഗോളിൽ സമനില പിടിച്ചെങ്കിലും മത്സരം സമനിലയിലായതോടെ അന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ബാഴ്‌സിലോണക്ക് നഷ്ടമായിരുന്നു. ഈ മത്സരത്തിന്റെ ഫലം ല ലിഗ കിരീട പോരാട്ടത്തിൽ ബാഴ്‌സിലോണക്ക് തിരിച്ചടിയാകുകയായിരുന്നു.

മത്സരത്തിൽ അലക്സ് വിദാലിന്റെ ക്രോസ്സ് ബെറ്റിസ്‌ താരം ക്രിസ്റ്റ്യാനോ പിച്ചിനിയുടെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. ഗോൾ ആയ ഉടനെ ബെറ്റിസ്‌ താരം ഐസ്സ മണ്ഡി പന്ത് അടിച്ചു കളയുകയായും ലൈൻ റഫറിയും റഫറി ഹെർണാഡസും പന്ത് ഗോൾ വര കടന്നത്  കാണാത്തത് കൊണ്ട് ബാഴ്‌സിലോണക്ക് ലഭിക്കേണ്ടിയിരുന്ന ഗോൾ നഷ്ടപ്പെടുകയുമായിരുന്നു.

ഈ മത്സരത്തിൽ ജയിച്ച് റയൽ മാഡ്രിഡിന് വെല്ലുവിളി സൃഷ്ടിക്കാനുള്ള അവസരമാണ് ബാഴ്‌സിലോണക്ക് അന്ന് നഷ്ടപെട്ടത്. അവസാനമായി നടന്ന എൽ ക്ലാസിക്കോയിലും ഹോസെ ഹെർണാഡസ് തന്നെയായിരുന്നു റഫറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement