റയോയുടെ വെല്ലുവിളി മറികടന്നു ജയം കണ്ടു റയൽ മാഡ്രിഡ്, ലീഗിൽ ഒന്നാമത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്ത്. മത്സരത്തിൽ പന്ത് അടക്കത്തിൽ റയൽ ആണ് മുന്നിൽ നിന്നതു എങ്കിലും ആക്രമണത്തിൽ ഏതാണ്ട് ഇരു ടീമുകളും തുല്യമായിരുന്നു. 14 മത്തെ മിനിറ്റിൽ ടോണി ക്രൂസിലൂടെയാണ് റയൽ മത്സരത്തിൽ മുന്നിലെത്തിയത്. വാറിലൂടെ ആയിരുന്നു ഗോൾ അനുവദിക്കപ്പെട്ടത്. തുടർന്ന് 38 മത്തെ മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ കരീം ബെൻസെമ റയലിന്റെ മുൻതൂക്കം ഇരട്ടിയാക്കി. ഉജ്ജ്വല ഫോമിലുള്ള ബെൻസെമയുടെ ലീഗിലെ പത്താം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ പക്ഷെ കൂടുതൽ ഉണർന്നു കളിച്ച റയോ നിരന്തരം റയൽ പ്രതിരോധം പരീക്ഷിച്ചു. ഇടക്ക് അവരുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. പലപ്പോഴും കോർട്യ റയലിന്റെ രക്ഷക്ക് എത്തി. 76 മത്തെ മിനിറ്റിൽ അൽവാരോ ഗാർസിയയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ റഡമൽ ഫാൽകാവോ റയോക്ക് പ്രതീക്ഷ നൽകി. തുടർന്ന് സമനിലക്ക് ആയി ഇഞ്ച്വറി സമയത്ത് അടക്കം റയോ നടത്തിയ നിരന്തര ശ്രമങ്ങൾ മറികടന്നു റയൽ ജയം പിടിച്ചെടുക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ റയൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ റയോ ആറാം സ്ഥാനത്ത് തുടരുകയാണ്.