റയൽ മാഡ്രിഡിനെ അട്ടിമറിച്ച് റയൽ ബെറ്റിസ്, ബാഴ്‍സലോണ വീണ്ടും ലീഗിൽ ഒന്നാമത്

- Advertisement -

സ്പാനിഷ് ലാ ലീഗയിൽ എൽ ക്ലാസിക്കോ ജയിച്ച് പൂർണ ആത്മവിശ്വാസവും ആയി റയൽ ബെറ്റിസിനെ നേരിടാൻ ഇറങ്ങിയ റയൽ മാഡ്രിഡിനു ഞെട്ടിക്കുന്ന തോൽവി. ബെറ്റിസിന്റെ മൈതാനത്ത് ബോൾ കൈവശം വക്കുന്നതിൽ റയൽ മാഡ്രിഡ് മുന്നിട്ട് നിന്നു എങ്കിലും 2-1 ആണ് സിദാന്റെ ടീം തോൽവി വഴങ്ങിയത്. 40 മത്തെ മിനിറ്റിൽ നബീൽ ഫെക്കീറിന്റെ കോർണറിൽ നിന്ന് സിദ്നെ സിൽവ ആണ് ബെറ്റിസിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് സിദ്നെ പെനാൽട്ടി വഴങ്ങി.

ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കരിം ബെൻസേമ റയലിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ ആണ് ബെറ്റിസ് റയലിനെ ഞെട്ടിച്ച വിജയഗോൾ കണ്ടത്തിയത്. 82 മത്തെ മിനിറ്റിൽ ക്രിസ്റ്റ്യൻ ടെല്ലോ ആണ് ബെറ്റിസിനായി വിജയഗോൾ കണ്ടത്തിയത്. തോൽവിയോടെ റയൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നിലവിൽ 27 മത്സരങ്ങളിൽ നിന്ന് റയലിന് 56 പോയിന്റുകൾ ഉള്ളപ്പോൾ ബാഴ്‍സലോണക്ക് 58 പോയിന്റുകൾ ഉണ്ട്. ജയം കണ്ട റയൽ ബെറ്റിസ് ആവട്ടെ ലീഗിൽ 12 സ്ഥാനത്തേക്കും ഉയർന്നു.

Advertisement