ജയവുമായി ബാഴ്‌സലോണ ലാ ലീഗയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കുന്നു

സ്പാനിഷ് ലാ ലീഗയിൽ റയൽ മല്ലോർക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ബാഴ്‌സലോണ ലീഗിലെ രണ്ടാം സ്ഥാനം ഉറപ്പിക്കുന്നു. ബാഴ്‌സലോണയുടെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ 25 മത്തെ മിനിറ്റിൽ ആണ് അവർ മുന്നിൽ എത്തുന്നത്. ജോർഡി ആൽബയുടെ ലോങ് ബോൾ പിടിച്ചെടുത്തു മികച്ച ഒരു ഷോട്ടിലൂടെ മെമ്പിസ് ഡീപെയാണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്.

Screenshot 20220502 031710

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് വീണ് കിട്ടിയ അവസരം ഇടൻ കാലൻ അടിയിലൂടെ ലക്ഷ്യം കണ്ട ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ ഫെറാൻ ടോറസ് ഗോൾ നേടിയെങ്കിലും ഇതിനു മുമ്പ് വാർ ഡീപെയെ ഓഫ് സൈഡ് ആയത് കണ്ടതിയതോടെ ഈ ഗോൾ അനുവദിക്കപ്പെട്ടില്ല. 79 മത്തെ മിനിറ്റിൽ സാൽവ സെവിയ്യയുടെ ഫ്രീകിക്കിൽ നിന്നു ഉഗ്രൻ ഒരു വോളിയിലൂടെ അന്റോണിയോ റായിലോ മല്ലോർക്കക്ക് ആയി ഒരു ഗോൾ മടക്കി. തുടർന്ന് ജയം പൂർത്തിയാക്കിയ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക് സെവിയ്യയെ മറികടന്നു എത്തി.