അവസാനം ആശ്വാസം! ജൂൾസ് കൗണ്ടെ ഒഴിച്ചു ലെവൻഡോവ്സ്കി അടക്കമുള്ള താരങ്ങളെ രജിസ്റ്റർ ചെയ്തു ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ റയോ വല്ലകാനോക്ക് എതിരായ നാളത്തെ തങ്ങളുടെ ആദ്യ മത്സരത്തിന് മുമ്പ് പുതുതായി ടീമിൽ എത്തിച്ച അഞ്ചിൽ നാലു താരങ്ങളെയും ലാ ലീഗയിൽ രജിസ്റ്റർ ചെയ്തു ബാഴ്‌സലോണ. ഇന്ന് നടന്ന ബാഴ്‌സലോണ സ്റ്റുഡിയോയുടെ 25% റൈറ്റ്‌സ് വിറ്റതും ജെറാർഡ് പിക്വ വീണ്ടും ശമ്പളം കുറക്കാൻ തയ്യാറായതും ആണ് ബാഴ്‌സലോണയെ സഹായിച്ചത്. റോബർട്ട് ലെവൻഡോവ്സ്കി, റഫീഞ്ഞ, കെസ്സി, ക്രിസ്റ്റിയൻസൻ എന്നിവരെ ബാഴ്‌സലോണ രജിസ്റ്റർ ചെയ്തു.

20220812 233447

ഇത് കൂടാതെ കരാർ പുതുക്കിയ ഒസ്മാൻ ഡെമ്പേല, സെർജി റോബർട്ടോ എന്നിവരെ രജിസ്റ്റർ ചെയ്യാനും ബാഴ്‌സലോണക്ക് ആയി. ലാ ലീഗ വെബ്‌സൈറ്റിൽ താരങ്ങൾ രജിസ്റ്റർ ചെയ്തത് പ്രത്യക്ഷപ്പെട്ടു നിമിഷങ്ങൾക്ക് അകം വൈബ് സൈറ്റ് ക്രാഷ് ആവുന്നതും കാണാൻ ആയി. നിലവിൽ സെവിയ്യയിൽ നിന്നു ബാഴ്‌സലോണയിൽ എത്തിയ വലത് ബാക്ക് ജൂൾസ് കൗണ്ടെയെ മാത്രം ആണ് ബാഴ്‌സലോണക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത്. ഉടൻ തന്നെ താരത്തെയും രജിസ്റ്റർ ചെയ്യാൻ ആവും എന്ന പ്രതീക്ഷയാണ് ബാഴ്‌സലോണക്ക് ഉള്ളത്.

Story highlight : Except Jules Kounde Barcelona registered all other signings with La Liga including Robert Lewandowski.