അവസാനം വിറച്ചെങ്കിലും സാവി യുഗത്തിൽ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ

Screenshot 20211121 034326

സ്പാനിഷ് ലാ ലീഗയിൽ പുതിയ പരിശീലകൻ സാവിക്ക് കീഴിയിൽ ബാഴ്‌സലോണക്ക് വിജയ തുടക്കം. കാറ്റലോണിയയിലെ തങ്ങളുടെ അയൽക്കാരായ എസ്പാനിയോളെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്‌സലോണ മറികടന്നത്. പരിചയസമ്പന്നർക്ക് ഒപ്പം പുതുമുഖങ്ങളെയും ഒരുമിച്ച് ആണ് സാവി തന്റെ ആദ്യ ബാഴ്‌സലോണ ടീമിനെ കളത്തിൽ ഇറക്കിയത്. ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ വ്യക്തമായ ആധിപത്യം കണ്ടു എങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുറക്കത്തിൽ തന്നെ താൻ നേടിയെടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട മെൻഫിസ് ഡീപായ് ആണ് ബാഴ്‌സലോണയുടെ വിജയഗോൾ ഗോൾ നേടിയത്. ഫ്രാങ്കി ഡി ജോങ് രണ്ടാം ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വിളിക്കപ്പെട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബാഴ്‌സലോണ ശരിക്കും വിയർക്കുന്നത് ആണ് കാണാൻ ആയത്. നിരവധി ഗോൾ അവസരങ്ങൾ എസ്പാനിയോൾ തുറന്നു. അവസാന നിമിഷങ്ങളിൽ റൗൾ തോമസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് ബാഴ്‌സക്ക് ആശ്വാസമായി. ജയത്തോടെ ബാഴ്‌സലോണ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

Previous articleഇബ്രയുടെ ഇരട്ടഗോളുകൾക്കും എ.സി മിലാനെ രക്ഷിക്കാൻ ആയില്ല,7 ഗോൾ പിറന്ന ആവേശപ്പോരാട്ടം ജയിച്ചു ഫിയരന്റീന
Next articleജ്യോക്കോവിച്ചിനെ വീഴ്ത്തി സാഷ എ.ടി.പി ഫൈനൽസ് ഫൈനലിൽ