Site icon Fanport

പെനാൽറ്റി നേടിയും നഷ്ടപ്പെടുത്തിയും ലയണൽ മെസ്സി, ലീഡുയർത്തി ബാഴ്‌സലോണ

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ വല്ലദോയിഡിനെ ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയാണ് ബാഴ്‌സലോണയുടെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയം ബാഴ്‌സയ്ക്ക് ഏഴു പോയന്റ് ലീഡ് നൽകി.

മുന്നൂറാം മത്സരം കളിക്കുന്ന ജെറാർഡ് പിക്കിനെ വീഴ്ത്തിയ വകയിൽ ലഭിച്ച പെനാൽറ്റി ലയണൽ മെസ്സി ഗോളാക്കി മാറ്റി. അതെ സമയം കുട്ടിഞ്ഞ്യോ വഴി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ മെസ്സിക്ക് സാധിച്ചില്ല. മുൻ ബാഴ്‌സ താരം കൂടിയായ റയൽ വല്ലദോയിഡ് താരം ജോർഡി മാസിപ് മെസ്സിയുടെ പെനാൽറ്റി സേവ് ചെയ്തു. മസിപ്പിന്റെ മികച്ച പ്രകടനമാണ് ബാഴ്‌സയുടെ ഗോളിന്റെ എണ്ണം ഒന്നായി ചുരുക്കിയത്.

ചാമ്പ്യൻസ് ലീഗ് മുന്നിൽ കണ്ട് റാകിറ്റിച്ചിനെയും സുവരെസിനെയും സബ് ചെയ്താണ് വെൽവെർദെ തുടങ്ങിയത്. ജനുവരി വിൻഡോയിൽ വന്ന കെവിൻ പ്രിൻസ് ബോട്ടാങ്ങ് ഇന്ന് സ്റ്റാർട്ട് ചെയ്തു.

Exit mobile version