Site icon Fanport

തുടർച്ചയായ അഞ്ചാം ജയവുമായി അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ തുടർച്ചയായ അഞ്ചാം ജയവുമായി അത്ലറ്റികോ മാഡ്രിഡ്. അപകടകാരികൾ ആയ റയോ വല്ലോകാനയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് സിമിയോണിയുടെ ടീം തോൽപ്പിച്ചത്. ജയത്തോടെ മൂന്നാം സ്ഥാനത്ത് തങ്ങളുടെ ഇടം അവർ താൽക്കാലികമായി എങ്കിലും ഉറപ്പിച്ചു. മത്സരത്തിൽ കൂടുതൽ ആധിപത്യം റയോ നടത്തുന്നത് ആണ് കാണാൻ ആയത്.

രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 49 മത്തെ മിനിറ്റിൽ ഫെലിക്‌സിന്റെ പാസിൽ നിന്ന് ക്യാപ്റ്റൻ കോകെയാണ് അവർക്ക് ആയി വിജയഗോൾ നേടിയത്. തുടർച്ചയായ പന്ത്രണ്ടാം സീസണിൽ കോകെ നേടുന്ന ഗോൾ ആയിരുന്നു ഇത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആഞ്ചൽ കൊറിയോക്ക് ചുവപ്പ് കാർഡ് കണ്ടു എങ്കിലും പത്ത് പേരായി ചുരുങ്ങിയ അത്ലറ്റികോ ജയം ഉറപ്പിക്കുക ആയിരുന്നു.

Exit mobile version