Site icon Fanport

ഗോളൊരുക്കി കുബോ, ഗോളടിച്ച് കൂട്ടി മയ്യോർക്ക

ലാലിഗയിൽ റിലഗേഷൻ ഭീഷണിയിൽ ഉള്ള മയ്യോർക്കയ്ക്ക് പ്രതീക്ഷയും ആശ്വാസവും നൽകി ഇരു വൻ വിജയം. റിലഗേഷൻ സോണിന് തൊട്ടു മുകളിൽ ഉള്ള സെൽറ്റയെ നേരിട്ട മയ്യോർക്ക അഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം തന്നെ അവർ സ്വന്തമാക്കി. 2008ന് ശേഷം ആദ്യമായാണ് മയ്യോർക്ക ഒരു ലീഗ് മത്സരത്തിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്.

റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ മയ്യോർകയിൽ കളിക്കുന്ന ടീനേജ് താരം കുബോ ആണ് മയ്യോർകയ്ക്ക് ഇത്രവകിയ വിജയം നൽകിയത്. മൂന്ന് അസിസ്റ്റുകൾ ആണ് കുബോ നൽകിയത്. ബുധിമിർ മയ്യോർകയ്ക്കായി ഇരട്ട ഗോളുകൾ നേടി. സെവിയ്യ, പുസോ, കൂചോ എന്നിവരാണ് മയ്യോർകയുടെ മറ്റു സ്കോറേഴ്സ്. ഈ വിജയം മയ്യോർകയെ 29 പോയന്റിൽ എത്തിച്ചു. പക്ഷെ ഇപ്പോഴും റിലഗേഷൻ സോണിൽ 18ആം സ്ഥാനത്താണ് മയ്യോർക്ക് ഉള്ളത്. 34 പോയന്റുള്ള സെൽറ്റ 17ആം സ്ഥാനത്താണുള്ളത്.

Exit mobile version