Site icon Fanport

ടോണി ക്രൂസ് ഐസൊലേഷനിൽ

റയൽ മാഡ്രിഡിന്റെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. പ്രധാന മത്സരങ്ങൾ മുന്നിൽ ഇരിക്കെ അവർക്ക് ഒരു പ്രധാന താരത്തെ കൂടെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് റയൽ ഉള്ളത്‌. അവരുടെ മധ്യനിര താരമായ ക്രൂസ് ഐസൊലോഷനിൽ ആയിരിക്കുകയാണ്. കൊറോണ പോസിറ്റീവ് ആയ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ആയതാണ് ക്രൂസ് ഐസൊലേഷനിൽ പോകേണ്ടി വരാൻ കാരണം‌.

എന്നാൽ ക്രൂസ് ഇതുവരെ എടുത്ത കൊറോണ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയിരുന്നു എന്നത് താരത്തിന് ആശ്വാസമാകും. ഇന്ന് കൂടെ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആവുക ആണെങ്കിൽ ക്രൂസിന് നാളെ അത്ലറ്റിക് ബിൽബാവോക്ക് എതിരെ കളിക്കാ‌ൻ ആകും. നിരവധി പരിക്കുകൾ ഇപ്പോൾ തന്നെയുള്ള റയലിന് ക്രൂസിനെ കൂടെ നഷ്ടപ്പെടുന്നത് ആലോചിക്കാൻ ആവില്ല‌

Exit mobile version