Site icon Fanport

ടോണി ക്രൂസ് കൊറോണ പോസിറ്റീവ്

റയൽ മാഡ്രിഡ് ലാലിഗയിൽ അവസാന പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഒപ്പം ക്രൂസ് ഉണ്ടാകില്ല. അവരുടെ മധ്യനിര താരമായ ക്രൂസ് കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. കൊറോണ പോസിറ്റീവ് ആയ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ആയതുക്കൊണ്ട് ക്രൂസ് കഴിഞ്ഞ ആഴ്ച മുതൽ ഐസൊലേഷനിൽ ആയിരുന്നു. ഇന്ന് താരത്തിന്റെ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആവുകയും ചെയ്തു‌

അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിൽ ക്രൂസ് കളിച്ചിരുന്നില്ല‌. ഇനി ലീഗിലെ അവസാന മത്സരത്തിൽ വിയ്യറയലിന് എതിരെയും ക്രൂസിന് കളിക്കാൻ ആവില്ല. അത്ലറ്റിക്കോ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും റയൽ മാഡ്രിഡ് ഉള്ളത്.

Exit mobile version