Site icon Fanport

ബാഴ്സ ഇനി കൂമാന് കീഴിൽ, പ്രഖ്യാപനം വൈകാതെ

ബാഴ്സലോണ റീബിൽഡിങ്ങിന്റെ ആദ്യ പടി ബാഴ്സ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ. കികെ സെറ്റിയന്റെ പകരക്കാരനായി മുൻ ബാഴ്സ താരവും നിലവിൽ ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനുമായ ഡൊണാൾഡ് കൂമാൻ എത്തും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഏറെ വൈകാതെ തന്നെ ഉണ്ടായേക്കും.

ബാഴ്‌സയെ അറിയുന്ന അനുഭവ സമ്പത്തുള്ള ഒരു പരിശീലകൻ എന്ന നിലയിലാണ് കൂമാനെ തിരഞ്ഞെടുക്കാൻ ബാഴ്സ തീരുമാനിച്ചത്. പോചെട്ടിനോയെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. മുൻപ് സൗത്താംപ്ടൻ, വലൻസിയ, എവർട്ടൻ, പി എസ് വി, അയാക്‌സ് അടക്കം പത്തോളം ടീമുകളെ പരിശീലിപിച്ചിട്ടുണ്ട്. ഹോളണ്ട് ദേശീയ ടീം സ്ഥാനം കഴിഞ്ഞ ശേഷമാകും അദ്ദേഹം ചുമതല ഏറ്റെടുക്കുക. 1989 മുതൽ 1995 വരെ ബാഴ്സക്കായി കളിച്ചിട്ടുണ്ട്.

Exit mobile version